പഴയ വാഹനങ്ങള്‍ ഇരുമ്പാക്കുന്നതിന് ഉടമകള്‍ക്ക് സാമ്പത്തിക സഹായത്തിന് നിര്‍ദേശം
പഴയ വാഹനങ്ങള്‍ പൊളിച്ച് ഇരുമ്പാക്കുന്നതിന് സാമ്പത്തിക പ്രോത്സാഹനം വേണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ. പാര്‍ലമെന്ററി പാനലാണ് സര്‍ക്കാരിന് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്. ഇത് പുതിയ വാഹനങ്ങളുടെ ആവശ്യം വര്‍ധിപ്പിക്കുന്നതിന് ഇടവയ്ക്കും.
ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യ. മിക്ക വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ വാഹനവില്‍പ്പന കൂടുതലാണ്. അതേസമയം ശരിയായ വാഹന സ്‌ക്രാപ്പേജ് സംവിധാനത്തിന്റെ അഭാവം വികസിത വാഹന വിപണികളില്‍ നിന്ന് ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്ന ഘടകമാണ്.
രാജ്യത്തെ ഭൂരിഭാഗം വാഹനങ്ങളും അഴിച്ചുവില്‍ക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പഴയ കാറുകളില്‍ ഭൂരിഭാഗവും ഇപ്പോഴും നിരത്തിലുണ്ട്, അവയില്‍ മിക്കതും മലിനീകരണത്തിനും കാരണമാകുന്നു. ചില സ്‌ക്രാപ്പിംഗ് മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലുംു ഫലപ്രദമായ മാറ്റങ്ങള്‍ ദൃശ്യമായിത്തുടങ്ങിയിട്ടില്ല.
രാജ്യത്തുടനീളം ഓട്ടോമോട്ടീവ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (എവിഎസ്എഫ്) യൂണിറ്റുകള്‍ സ്ഥാപിച്ച് അനിയന്ത്രിതമായ സ്‌ക്രാപ്പിംഗ് മേഖലയെ നിയന്ത്രിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അതേസമയം സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണ നല്‍കാന്‍ ആളുകള്‍ക്ക് പ്രോത്സാഹനവും ആവശ്യമാണെന്ന് മനസിലാക്കിയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവഴി
ദേശീയ വാഹന സ്‌ക്രാപ്പേജ് പോളിസിയില്‍ 'മുന്‍കൂര്‍ സാമ്പത്തിക പ്രോത്സാഹനത്തിന്' സര്‍ക്കാര്‍ വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്ന് വ്യവസായങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ചു. പോളിസിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇത്തരം ഇന്‍സെന്റീവുകള്‍ സ്‌ക്രാപ്യാര്‍ഡുകള്‍ക്കും പുതിയ വാഹന ഡീലര്‍ഷിപ്പുകള്‍ക്കും ഒരു നിശ്ചിത തുകയോ സാമ്പത്തിക പ്രോത്സാഹനത്തിന്റെ ശതമാനമോ നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്നാണ് ശുപാര്‍ശ. ഈ സാമ്പത്തിക ആനുകൂല്യം പുതിയ കാര്‍ വാങ്ങുന്നതിന് ഉടമകളെ പ്രേരിപ്പിക്കുമെന്നാ്ണ് കരുതുന്നത്.